അഴിയൂര്‍: വടകര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഡിസംബര്‍ ഒമ്പത് മുതല്‍ പതിനഞ്ച് വരെ നടത്താന്‍ സംഘാടക സമിതി രൂപവത്കരിച്ചു. ഒമ്പത് മുതല്‍ ഗെയിംസ് മത്സരം വിവിധ കേന്ദ്രങ്ങളിലും പതിനാലിന് കായികമത്സരങ്ങള്‍ ചോമ്പാല മിനി സ്റ്റേഡിയത്തിലും പതിനഞ്ചിന് കലാമത്സരങ്ങള്‍ മടപ്പള്ളി ഹൈസ്കൂളിലും നടക്കും. സംഘാടക സമിതി രൂപവത്കരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.സന്തോഷ് അധ്യക്ഷത വഹിച്ചു, ബ്ലോക്ക്

പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ ശശികല ദിനേശന്, കെ പി സൗമ്യ, കെ എം സത്യന്, അഴിയൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് രമ്യ കരോടി, വി.കെ.ജസീല, പറമ്പത്ത് പ്രഭാകരന്, പ്രദീപ് ചോമ്പാല, വി. മധുസൂദനന്, പി.സുജിത്ത്, കെ.പി.മുഹമ്മദ്, വി.പി.രാഘവന്,. കെ.വി.രാജന്, കെ.പി.പ്രമോദ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ പി ഗിരിജ (ചെയര്‍), ദീപുരാജ് (ജന. കണ്).