വടകര: ഒഞ്ചിയം ഗവണ്മെന്റ് യു.പി സ്കൂളിന് സര്‍വ്വ ശിക്ഷ കേരള ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ചുറ്റുമതിലിന്റെയും പ്രവേശന കവാടത്തിന്റെയും ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് നിര്‍വഹിച്ചു. എസ്എസ്കെ വടകര ബ്ലോക്ക് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ വി.വി.വിനോദ് അധ്യക്ഷത വഹിച്ചു. പ്രമോദ്. എം. എന്‍, എസ്.എം.സി

മെമ്പര്‍മാരായ ഹരിദാസന് കെ. കെ, ഭാസ്കരന് മാസ്റ്റര്‍,ഹമീദ്. വി. പി, പി. ടി.എ പ്രസിഡന്റ് ശ്രീകാന്ത്,അനൂപ്. പി. ടി, പ്രദീപ് മേമുണ്ട,ബിജു മൂഴിക്കല്‍, റീന. എന്‍,ഷെമീര്‍, ശരത്ത്ലാല് എന്നിവര്‍ പ്രസംഗിച്ചു.