ആയഞ്ചേരി: എല്‍ഡിഎഫിന്റെ വികസനവിരുദ്ധ, അഴിമതി ഭരണത്തിനെതിരെ സമരമുഖം തുറക്കുന്നതോടൊപ്പം വര്‍ഗീയതയും വിഭജനവുമായി കടന്നു വരുന്ന ബിജെപി നീക്കം പ്രതിരോധിക്കാനുള്ള ദ്വിമുഖ പ്രവര്‍ത്തനങ്ങളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നോട്ട് പോകണമെന്ന് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ അഡ്വ.കെ.പ്രവീണ്‍ കുമാര്‍ പറഞ്ഞു. ആയഞ്ചേരിയില്‍ കുറ്റ്യാടി നിയോജക മണ്ഡലം ക്യാമ്പ് എക്സിക്യുട്ടിവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പിന്റ രൂപരേഖ അദ്ദേഹം അവതരിപ്പിച്ചു.
കെ.പിസിസി മെമ്പര്‍ കുറ്റ്യാടി ബ്ലോക്ക് ഇന്‍ ചാര്‍ജ് വഹിക്കുന്ന കെ.ടി ജയിംസ് അധ്യക്ഷത വഹിച്ചു. കുറ്റ്യാടി ബ്ലോക്ക് പ്രസി. ശ്രീജേഷ് ഊരത്ത് സ്വാഗതം പറഞ്ഞു.
രാവിലെ ഡിസിസി പ്രസിഡന്റ് പതാക ഉയര്‍ത്തി. ഡിസിസി സെക്രട്ടറിമാരായ പ്രമോദ് കക്കട്ടില്‍, ഇ.വി.രാമചന്ദ്രന്, സി.വി.അജിത്ത്,
മുന്‍ കെപിസിസി ഭാരവാഹി അച്ചുതന് പുതിയെടുത്ത്, വില്ല്യാപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് പി.സി.ഷീബ, സി.പി.വിശ്വാനാഥന്, എടവത്ത്കണ്ടി കുഞ്ഞിരാമന്, വിവിധ മണ്ഡലം പ്രസിഡുമാര്‍, ബ്ലോക്ക് ഭാരവാഹികള്‍, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരാണ് പങ്കെടുക്കുന്നത്. ടി.സുരേഷ് ബാബു – ഉരുള്‍പെട്ടലില്‍ ജീവന് നഷ്ടപ്പെട്ടവരെ അനുസ്മരിച്ചു. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്യും