വടകര: എൽ.ഐ.സി എജന്റ്മാരുടെ ആനുകൂല്യങ്ങൾ വെട്ടി കുറച്ചതിൽ പ്രതിഷേധിച്ച്
ആൾ ഇന്ത്യ, എൽ.ഐ.സി ഫഡറേഷന്റ നേതൃത്വത്തിലുള്ള സമരം മൂന്നാം ഘട്ടത്തിലേക്ക്.
ഡിസംബർ 10 ന് പാർലിമെന്റ് മാർച്ചിന് മുന്നോടിയായി വടകര എൽ.ഐ.സി ബ്രാഞ്ച് ഓഫീസിന് മുമ്പിൽ ധർണ നടത്തി. മുൻ ഡിവിഷൻ സെക്രട്ടറി കെ.കണ്ണൻ ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് സെക്രട്ടറി അശോകൻ തൂണേരി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്

കെ.പി.കരുണൻ, രവി മുണ്ടോളി, സാവിത്രി സുകുമാരൻ, പ്രവിത, പി.എം.ചന്ദ്രൻ, ശ്രീനിവാസൻ, സുരേന്ദ്രൻ, ഉണ്ണികൃഷ്ണൻ, സി.ചന്ദ്രി, ശ്രീജ മുക്കാളി, പി.ടി.രമ, എൻ പി.വിനോദൻ ,ടി. പി.രാമചന്ദ്രൻ, അനിഷ, ബാബു, റീത്ത, വിനീത എന്നിവർ പ്രസംഗിച്ചു.