ചോറോട്: ഗ്രാമപഞ്ചായത്തിൽ 2023 – 24 വർഷത്തിൽ 100 ദിവസം തൊഴിൽ ദിനം പൂർത്തിയാക്കിയ 930 തൊഴിലാളികൾക്ക് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദനം നൽകി. വള്ളിക്കാട് അത്താഫി ആഡിറ്റോറിയത്തിൽ നടന്ന അനുമോദന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ നാരായണൻ, ജനപ്രതിനിധികളായ പ്രസാദ്

വിലങ്ങിൽ, ഷിനിത പി, ജംഷിദ കെ, പ്രിയങ്ക സി.പി, ലിസി പി, മനീഷ് കുമാർ ടി.പി, അസിസ്റ്റന്റ് സെക്രട്ടറി അനീഷ് കുമാർ, തൊഴിലാളികളായ ഗീത എം.പി.കെ, സീന എന്നിവർ പ്രസംഗിച്ചു. വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.മധുസൂദനൻ അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ശ്യാമള പൂവ്വേരി സ്വാഗതവും അസിസ്റ്റന്റ് എഞ്ചിനീയർ അനഘ നന്ദിയും പ്രകാശിപ്പിച്ചു.