കൊയിലാണ്ടി: കൊയിലാണ്ടിയില്‍ വന്‍കഞ്ചാവ് വേട്ട. റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ഝാര്‍ഖണ്ഡ് സ്വദേശികളില്‍ നിന്ന് 15
കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ രണ്ട് സ്ത്രീകളടക്കം ആറു പേര് പിടിയിലായി.
കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുളള സ്പെഷ്യല്‍ സ്ക്വാഡാണ് ഇവരെ പിടികൂടിയത്. കൊയിലാണ്ടി തഹസില്‍ദാര്‍ അടക്കമുള്ളവര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തി നടപടി സ്വീകരിച്ചു. കണ്ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ട്രെയിനില്‍ നിന്നാണ്
പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് മുതല്‍ ഇവരെ നിരീഷിക്കുകയായിരുന്നു കൊയിലാണ്ടിയിലെത്തിയപ്പോള്‍ പോലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു. എസ്പിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡും ഡാന്‍ സാഫ് സംഘവുമാണ് പിടികൂടിയത്. കഞ്ചാവടക്കം പ്രതികളെ കൊയിലാണ്ടി പോലീസിന് കൈമാറി. -സുധീര്‍ കൊരയങ്ങാട്