വടകര: വടകരയിലെ സംഗീത പ്രേമികളുടെ കൂട്ടായ്മ ശ്രുതി മധുരമായ അയ്യപ്പ ഭക്തിഗാനങ്ങള്‍ പുറത്തിറക്കി. ഭദ്രാ
ക്രിയേഷന്‍സിന്റെ ബാനറില്‍ ഈ വര്‍ഷത്തെ ഏറ്റവും പുതിയ അയ്യപ്പ ഭക്തിഗാനങ്ങളാണ് ഇവ. എട്ട് പാട്ടുകള്‍ അടങ്ങുന്ന ഈ ഗാനോപഹാരത്തിന് ‘അയ്യാ നീ ശരണം’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
ശ്രോതാക്കളില്‍ അയ്യപ്പസ്വാമിയുടെ ഭക്തിയും ആരാധനയും ആഴത്തില്‍ വേരോടുന്ന രീതിയിലാണ് ഓരോ പാട്ടിന്റെയും പിറവി. ഹൃദ്യം മധുരം ആസ്വാദ്യകരമെന്ന് വിശേഷിപ്പിക്കാവുന്നവയാണ് ഗാനങ്ങള്‍.
ശ്രീകല ചിത്രകൂടം, വേണു ഗോപാലന്, വേണു മേലഡൂര് എന്നിവരുടെ വരികള്‍ക്ക് ശ്രീജിത്ത് ചിത്രകൂടം സംഗീതം നല്കി. വിഷ്ണുമായ രമേഷ്, വൈക്കം സാബു, പടനിലം ബാബു എന്നിവരാണ് ആലാപനം. ആദ്യ ഗാനം ഇപ്പോള്‍ യുട്യൂബില്‍ ലഭ്യമാണ്.