നാദാപുരം: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ കൃഷി നാശം സംഭവിച്ചവര്‍ക്ക് 11.7 ലക്ഷം രൂപ ധനസഹായം അനുവദിച്ച് സര്‍ക്കാര്‍
ഉത്തരവിറങ്ങി. വാണിമേല്‍ പഞ്ചായത്തിലെ 85 കര്‍ഷകര്‍ക്ക് 9,99,550 ലക്ഷം രൂപയും നരിപ്പറ്റ പഞ്ചായത്തിലെ 12 കര്‍ഷകര്‍ക്ക് 1,25,400 രൂപയുമാണ് വിതരണം ചെയ്യുക. വളര്‍ത്തുമൃഗങ്ങളെ നഷ്ടമായ 9 കര്‍ഷകര്‍ക്ക് 47,000 രൂപയും അനുവദിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ മാനദണ്ഡപ്രകാരമാണ് തുക അനുവദിച്ചിരിക്കുന്നത്. 300 ഏക്കറിലേറെ കൃഷി സ്ഥലമാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ച് പോയത്. റബ്ബര്‍, തെങ്ങ്, കവുങ്ങ്, തേക്ക് മരങ്ങള്‍ വ്യാപകമായി നശിച്ചു.
