പുറമേരി: വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കിയ ആശ്വാസ് പദ്ധതി പ്രകാരം പത്ത് ലക്ഷം രൂപ കൈമാറി. വ്യാപാരി മരണപ്പെട്ടാല്‍ കുടുംബത്തിന് പത്ത് ലക്ഷം രൂപ കൈമാറുന്ന പദ്ധതിയാണിത്.പുറമേരിയിലെ വ്യാപാരിയായിരുന്ന ടി.കെ.രാജീവന്റെ കുടുംബത്തിന് ജില്ലാ പ്രസിഡന്റ് പി.കെ.ബാപ്പു ഹാജി തുക കൈമാറി. ചടങ്ങില്‍ എ.കെ
കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു. എ.വി.കെ.കബീര്‍, അബ്ദുല്‍ സലാം വടകര, ഏരത്ത് ഇക്ബാല്‍, എം.കെ സത്യന്, കണേക്കല്‍ അബ്ബാസ്, പി നാണു, ഒ.വി ലത്തീഫ്, വി. ടി. കെ രാജന്, സുരേഷ് ബാബു തായറ്റ എന്നിവര്‍ പ്രസംഗിച്ചു