അരൂര്‍: ക്ഷേത്രങ്ങളില്‍ രാമായണ മാസാചരണ സമാപനം വിവിധ പരിപാടികളോടെ കൊണ്ടാടി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രാമായണ പാരായണ മത്സരം, രാമായണ ക്വിസ് മത്സരം എന്നിവ നടത്തി. അരൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ രാമായണമാസാചരണ സമാപന സംഗമം എം.എം.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ടി.കെ.രാജന് അധ്യക്ഷത വഹിച്ചു. ബാബു സി.അരൂര്‍, എ.ബാബു, പി.കെ.കണാരന്, ഇ.കെ.ഷിജീഷ്, രമണിപുതിയെടുത്ത്, പി.കെ. നാരായണി, നിജിഷബിജു, കൃഷ്ണപ്പണിക്കര്‍ കൃഷ്ണ നിവാസ്, സി.കെ.ശങ്കരന് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. വിവിധ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനങ്ങള്‍ നല്കി.
അരൂര്‍ മഞ്ചാക്കാട്ടില് കുട്ടിച്ചാത്തന് കാവില്‍ കെ.പി.ശ്രീധരന് ആധ്യാത്മിക പ്രഭാഷണം നടത്തി. ചെത്തില്‍ കുമാരന് അധ്യക്ഷത വഹിച്ചു. കെ.കെ രാമചന്ദ്രന്, പി.വിജയന്, സി.കെ.സജീവന്, എം.കെ.ശശി, കെ.അശോകന് എന്നിവര്‍ പ്രസംഗിച്ചു. വിവിധ മത്സര വിജയികളായ വിദ്യാര്‍ഥികളെ അനുമോദിച്ചു.
അരൂര്‍ കോവിലകം ഭഗവതി ക്ഷേത്രത്തിലും രാമായണ പരായണ സമാപന ചടങ്ങുകള്‍ നടത്തി. എം.പി.ശശി, പി.വിജയന്, പി.രാജലക്ഷ്മി, ആര്.പി.ബാലകൃഷ്ണന്, കെ.ഗംഗാധരന് എന്നിവര്‍ സംബന്ധിച്ചു.