പാലക്കാട്: നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി ബസ് സ്റ്റോപ്പില്‍ കിടന്നുറങ്ങുകയായിരുന്ന യുവതി മരിച്ചു. പാലക്കാട് ചിറ്റൂരിലാണ് ദാരുണ സംഭവമുണ്ടായത്. മൈസൂര്‍ സ്വദേശി പാര്‍വതിയാണ് (40) മരിച്ചത്.
ചിറ്റൂര്‍ ആലാംകടവില്‍ പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. ഇറച്ചിക്കോഴി കയറ്റിവന്ന ലോറി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ച് കയറി മറിയുകയായിരുന്നു. പാര്‍വതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
പരിക്കേറ്റ മൂന്നുപേരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. നാല് ദിവസം മുന്‍പ് തൃശൂര്‍ നാട്ടികയിലുണ്ടായ സമാന അപകടത്തില്‍ 5 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.