വടകര: ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയ രണ്ട് മലയാള ചലച്ചിത്രങ്ങള്‍ നവംബര്‍ 29 വെള്ളിയാഴ്ചയും നവംബര്‍ 30
ശനിയാഴ്ചയുമായി വടകര മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. ആര്‍ട്ട് ഹൗസ് ഫിലിം സൊസൈറ്റിയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. രണ്ട് ദിവസവും വൈകീട്ട് 5 മണിക്കാണ് പ്രദര്‍ശനം.
സന്തോഷ് ബാബു സേനനും സതീഷ് ബാബുസേനനും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രം ‘ആനന്ദ് മൊണാലിസ മരണവും കാത്ത്’ വെള്ളിയാഴ്ച്ച പ്രദര്‍ശിപ്പിക്കും. പ്രിയനന്ദനന് സംവിധാനം ചെയ്ത ‘ധബാരി ക്യുരുവി’ യുടെ പ്രദര്‍ശനം ശനിയാഴ്ച ഉണ്ടാവും.