വടകര: കോട്ടപ്പറമ്പ് ബസ് സ്റ്റാന്റിനു സമീപം പിഡബ്ല്യുഡി റെസ്റ്റ് ഹൗസിനും ബിഇഎം ഹയര്‍സെക്കന്ററി സ്കൂളിനും ഇടയിലൂടെ
ഒരു റോഡ്. ഇതിന്റെ നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്നു. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടുവര്‍ഷം മുമ്പേ റോഡിന് 50 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും സ്ഥലത്തിന്റെ സര്‍വേ ഉള്‍പ്പെടെയുള്ളവ നടത്തേണ്ടതിനാല്‍ പദ്ധതി വൈകുകയായിരുന്നു. ഇതിനിടെ സര്‍വേ പൂര്‍ത്തിയാക്കി സ്ഥലം അളന്നു തിട്ടപ്പെടുത്തി. നഗരസഭയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ തകൃതിയായ ജോലി നടക്കുകയാണ്.
ബിഇഎം സ്കൂള്‍ പരിസരത്തുനിന്ന് റെയില്‍വേ സ്റ്റേഷന് റോഡിലേക്കിറങ്ങുന്ന സ്ഥലം ചെങ്കുത്തായതിനാല്‍ ഈ ഭാഗം ഇടിച്ച് നിരപ്പാക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. സ്കൂളിനു മുന്‍ഭാഗത്തും മണ്ണ് നീക്കിയിട്ടുണ്ട്. മെയിന്‍ റോഡില്‍ റെസ്റ്റ് ഹൗസിനും ബിഇഎം സ്കൂളിനും ഇടയിലെ വഴിയിലൂടെ പഴയസ്റ്റാന്റിലെ ദ്വാരക കെട്ടിടത്തിനു പിറകില്‍ നിലവിലുള്ള റെയില്‍വേ സ്റ്റേഷന് റോഡുമായി ബന്ധിപ്പിക്കും. 140 മീറ്റര്‍ നീളത്തിലാണ് പുതിയ റോഡ് പണിയുന്നത്. അഞ്ചുമീറ്റര്‍ വീതിയില്‍ ടാറിംഗ് ഉണ്ടാകും. ഇരുവശത്തും ഒന്നരമീറ്റര്‍ വീതം നടപ്പാതയും നിര്‍മിക്കും. വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ ആശ്വാസം
പകരുന്നതാവും റോഡ്. റെയില്‍വെ സ്റ്റേഷനിലേക്കും ഐസ് റോഡ് വഴിയും പോകേണ്ടവര്‍ക്ക് ഗുണകരമാവുമെന്ന് കരുതാം. നഗരത്തില്‍ ഗതാഗതകുരുക്ക് പതിവായതിനാല്‍ ഇത്തരം റോഡുകള്‍ ആശ്വാസമേകും.