കുറ്റ്യാടി: താലൂക്ക് ആശുപത്രിയില്‍ പ്രസവ വാര്‍ഡ് ഉടന്‍ തുറക്കണമെന്നും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ക്ഷാമം
പരിഹരിക്കണമെന്നും മാലിന്യ സംസ്കരണത്തിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സിറ്റിസണ്‍സ് ഫോറം ഫോര്‍ പീസ് & ജസ്റ്റിസ് സംഘടിപ്പിക്കുന്ന ബഹുജന സത്യാഗ്രഹം 30 ന് ശനിയാഴ്ച കുറ്റ്യാടിയില്‍ നടക്കും. രാവിലെ 10ന് പ്രശസ്ത മനുഷ്യാവകാശ പ്രവര്ത്തകന് ഗ്രോ വാസു ഉദ്ഘാടനം ചെയ്യും. കക്ഷിരാഷ്ട്രീയത്തിനതീതമായി നടത്തുന്ന ജനകീയ കൂട്ടായ്മയില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും.
കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പദവിയില്‍ നിന്നു താലൂക്ക് ആശുപത്രിയായി മാറിയതോടെ അതുവരെ പ്രവര്‍ത്തിച്ചിരുന്ന പ്രസവവാര്‍ഡ് അടച്ചു പൂട്ടുകയാണ് ഉണ്ടായത്. ഇത് മൂലം പാവപ്പെട്ടവര്‍ പ്രസവത്തിന് സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടി
വരുന്നു. രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവ് ഉണ്ടാകുമ്പോഴും പഴയ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള ഡോക്ടര്‍മാരും ജീവനക്കാരും മാത്രമേ ആശുപത്രിയിലുള്ളൂ. എട്ട് പഞ്ചായത്തുകളില്‍ നിന്നും വയനാട് ജില്ലയില്‍ നിന്നുമുള്ള രോഗികള്‍ ചികിത്സ തേടി എത്തുന്നുണ്ട്. നിവേദനങ്ങള്‍ക്കും പരാതികള്‍ക്കും ഫലം കാണാതെ വന്ന സാഹചര്യത്തിലാണ് സമരത്തിന്റെ ആദ്യഘട്ടം എന്ന നിലയില്‍ സത്യാഗ്രഹം നടത്തുന്നത്. പ്രശ്നപരിഹാരമുണ്ടാകുന്നില്ലെങ്കില്‍ എല്ലാ ജനവിഭാഗങ്ങളെയും സംഘടിപ്പിച്ചു കൊണ്ട് സമരം കൂടുതല്‍ ശക്തമാക്കുമെന്ന് സിറ്റിസണ്‍സ് ഫോറം ചെയര്മാന് മൊയ്തു കണ്ണങ്കോടന്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ. ടി. നാരായണന് വട്ടോളി എന്നിവര്‍ അറിയിച്ചു.

കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പദവിയില്‍ നിന്നു താലൂക്ക് ആശുപത്രിയായി മാറിയതോടെ അതുവരെ പ്രവര്‍ത്തിച്ചിരുന്ന പ്രസവവാര്‍ഡ് അടച്ചു പൂട്ടുകയാണ് ഉണ്ടായത്. ഇത് മൂലം പാവപ്പെട്ടവര്‍ പ്രസവത്തിന് സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടി
