ചോമ്പാല: ദേശീയ പാതയില്‍ മുക്കാളി മുതല്‍ ചോമ്പാലിലെ വടകര ബ്ലോക്ക് ഓഫീസ് വരെ സര്‍വീസ് റോഡോ ബദല്‍
സംവിധാനമോ അനുവദിക്കാത്ത ദേശീയപാത അതോറിറ്റിയുടെ തല തിരിഞ്ഞ നയത്തിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ജനപ്രതിനിധികളുടെയും സാമൂഹിക രാഷ്ട്രീയ സംഘടനകളുടെയും യോഗം തിരുമാനിച്ചു. സര്‍വീസ് റോഡ് ഇല്ലാതെ പാത വികസനവുമായി മുന്നോട്ട് പോയാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയേണ്ടി വരുമെന്ന് യോഗം പ്രഖ്യാപിച്ചു.
ടോള്‍ പ്ലാസകളുടെ പേരിലാണ് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത്. നേരത്തെ സര്‍വീസ് റോഡ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭ സമിതി രൂപികരിച്ചിരുന്നു. തുടര്‍ന്ന് മന്ത്രി മുഹമ്മദ് റിയാസ്, ദേശീയ പാത അതോററ്ററി പ്രോജക്റ്റ് ഡയറക്ടര്‍, അന്നത്തെ എംപി കെ.മുരളിധരന്, കെ.കെ. രമ എംഎല്‍എ അടക്കം ചോമ്പാലില്‍ എത്തിയിരുന്നു. യാത്രക്കായി ബദല്‍ സംവിധാനം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അധികൃതര്‍ ഈ കാര്യത്തില്‍ പിന്നോട്ട് പോയതായി യോഗം ചുണ്ടിക്കാട്ടി. ഗ്രാമ പഞ്ചായത്ത് അംഗം പ്രമോദ് മാട്ടാണ്ടി അധ്യക്ഷത വഹിച്ചു, എ.ടി.മഹേഷ്, കെ.പി.ജയകുമാര്‍, കെ.പി.വിജയന്, പ്രദീപ് ചോമ്പാല,
കെ.പി.ഗോവിന്ദന്, ഒ.ബാലന്, എം.പി.ശശി തുടങ്ങിയവര്‍ സംസാരിച്ചു