വടകര: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ വടകര ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച സാഹിത്യ ശില്പശാല സര്‍ഗവിരുന്നായി. ചെട്ട്യാത്ത് യു.പി സ്കൂളില്‍ നടന്ന ശില്പശാലയില് ഉപജില്ലയില്‍ യുപി, എച്ച്എസ് സ്കൂളുകളില്‍ നിന്നായി 500ല്‍ പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.ഡോ: ശശികുമാര്‍ പുറമേരി ശില്പശാല ഉദ്ഘാടനം

ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുനില്‍ വി.കെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍ വി.വി വിനോദ് മുഖ്യാതിഥിയായി. മനോജന് കെ.കെ, മുഹമ്മദ് റഫീഖ് എം.പി, മനോജ് മുതുവന, വിജു എം.കെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പ്രധാനാധ്യാപിക അപര്‍ണ. ടി സ്വാഗതവും പി. പ്രമോദ് നന്ദിയും പറഞ്ഞു.
വിവിധ സെഷനുകളിലായി ശ്രീനി എടച്ചേരി, റിജു ആവള, ജോബിഷ് വി.കെ, വീണ കെ.ടി, രാധാകൃഷ്ണന് എടച്ചേരി, സജിത്ത് കുമാര്‍, വിനോദ് പാലങ്ങാട്, വേണുഗോപാല്‍ പേരാമ്പ്ര,

രാംദാസ് കക്കട്ടില്‍, ഹരീഷ് കീഴല്‍ എന്നിവര്‍ ക്ലാസെടുത്തു. സമാപന സമ്മേളനത്തില്‍ സ്കൂള്‍ മാനേജര്‍ ടി.കുഞ്ഞികൃഷ്ണന് സമ്മാനദാനം നിര്‍വഹിച്ചു. ഉല്ലാസ് പി.കെ, നജ്മ വി.കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്റ്റാഫ് സെക്രട്ടറി സുധീഷ്.സി നന്ദി പറഞ്ഞു.