അഴിയൂര്‍: ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ മരണപ്പാച്ചില്‍ അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗ് അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി
ആവശ്യപ്പെട്ടു. കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ മരണപ്പച്ചില്‍ നടത്തുന്ന സ്വകാര്യ ബസുകാരുടെ മനഃപൂര്‍വമുള്ള നരഹത്യയുടെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥി സെയിന്‍ അബ്ദുള്ള.
മൂന്നു ദിവസം മുന്‍പ് അഴിയൂര്‍ ഹൈസ്‌കൂളിന് സമീപം സീബ്ര ലൈനില്‍ റോഡ് മുറിച്ചു കടക്കാന്‍ കാത്തുനില്‍ക്കവേ മറ്റുവാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് അമിത വേഗത്തില്‍ എത്തിയ ബില്‍സാജ് ബസ് ആണ് സെയിന്‍ അബ്ദുല്ലയെ ഇടിച്ചു തെറുപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കണ്ണൂര്‍ ബേബി ഹോസ്പിറ്റല്‍ ചികിത്സയില്‍ ഇരിക്കെയാണ് സെയിന്‍ മരണത്തിന് കീഴടങ്ങിയത്.
മനുഷ്യ ജീവനുകള്‍ക്ക് ഒരു വിലയും കല്‍പിക്കാത്ത സ്വകാര്യ ബസുകാരുടെ മരണപ്പാച്ചില്‍ കാരണമുണ്ടായ അപകടത്തില്‍
പിഞ്ചുബാലന്‍ മരിക്കാനിടയായതില്‍ മുസ്ലിം ലീഗ് പ്രതിഷേധിച്ചു. ലിമിറ്റഡ് സോപ്പ് ബസുകാര്‍ ഇനിയും ഈ നില തുടരുകയാണെങ്കില്‍ ബഹുജനങ്ങളെ അണിനിരത്തിക്കൊണ്ട് ഒരു ലിമിറ്റഡ് സ്റ്റോപ്പ് ബസ് പോലും നിരത്തിലിറക്കാന്‍ സാധിക്കാത്ത വിധം അതിശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കേണ്ടിവരുമെന്ന് ലീഗ് അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
യോഗത്തില്‍ മുസ്ലിംലീഗ് അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് യു.എ.റഹീം, സെക്രട്ടറി പി.പി.ഇസ്മായില്‍, എ.വി.അലിഹാജി, യൂത്ത്‌ലീഗ് പഞ്ചായത്ത് ഭാരവാഹികളായ ജലീല്‍ ടി സി എച്ച്, ഷാനിസ് മൂസ, സുനീര്‍ ചോമ്പാല തുടങ്ങിയര്‍ സംസാരിച്ചു.