വടകര: കുറിഞ്ഞാലിയോട്ടെ സിപിഐ നേതാവായിരുന്ന കെ.പി.ഗോവിന്ദന് ഓര്‍മയായിട്ട് പത്ത് വര്‍ഷം. സിപിഐ നേതൃത്വത്തില്‍ പത്താം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണവും സംഘടിപ്പിച്ചു. സിപിഐ വടകര മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പര്‍ പി.സജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സി.പി.ബാബു അധ്യക്ഷതവഹിച്ചു. സിപിഐ ഏറാമല മുന്‍ ലോക്കല്‍ സെക്രട്ടറി ആര്.കെ ഗംഗാധരന് സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി കെ.കെ.രഞ്ജീഷ് സ്വാഗതം പറഞ്ഞു. ടി.കെ.പവിത്രന്, ഇ.കെ.രാജന്, കെ.കെ.ദിനേശ് കുമാര്‍, എ.കെ.പ്രജിത്ത് പി.രഘുനാഥ്, സ്റ്റാലിന് എന്നിവര്‍ നേതൃത്വം നല്കി.