വടകര: നമ്മുടെ ഭരണഘടനയെ സ്വാധീനിച്ചത് വ്യക്തികളല്ല ആശയങ്ങളാണെന്ന് അഭിഭാഷകനും എഴുത്തുകാരനുമായ
ഇ.വി.ലിജീഷ് അഭിപ്രായപ്പെട്ടു. ഭരണഘടനാ ദിനാചരണത്തോടനുബന്ധിച്ച് വടകര എം.ദാസന് സ്മാരക ലൈബ്രറി സംഘടിപ്പിച്ച പരിപാടിയില്‍ ‘ഭരണഘടനയില്‍ ഇല്ലാത്ത ഗാന്ധി’ എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണഘടന അസംബ്ളിയില്‍ അംഗമല്ലാതിരുന്നിട്ടും ഗാന്ധിജിയുടെ ആശയങ്ങള്‍ ഭരണഘടനയെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. രാഷ്ട്രത്തിന്റെ കേന്ദ്രസ്ഥാനം ജനങ്ങളാണെന്നും അധികാരം ജനങ്ങളിലേക്ക് വികേന്ദ്രീകരിക്കണമെന്നും ഗാന്ധിജി
അഭിപ്രായപ്പെട്ടിരുന്നു. ഗാന്ധിയന്‍ ദര്‍ശനത്തിന്റെ ഈ സവിശേഷതയെ ഭരണഘടനയില്‍ ദര്‍ശിക്കാന്‍ കഴിയും. ഗാന്ധിജിയുടെ മത ദര്‍ശനവും ഭാഷാ സങ്കല്പവും ഭരണഘടന സ്വാംശീകരിക്കുന്നുണ്ട്.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ. ബാലന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പി.ഹരീന്ദ്രനാഥ് പ്രസംഗിച്ചു. ബി.സുരേഷ് ബാബു സ്വാഗതവും കെ.സി.പവിത്രന് നന്ദിയും പറഞ്ഞു.

താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ. ബാലന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പി.ഹരീന്ദ്രനാഥ് പ്രസംഗിച്ചു. ബി.സുരേഷ് ബാബു സ്വാഗതവും കെ.സി.പവിത്രന് നന്ദിയും പറഞ്ഞു.