പയ്യോളി: തിക്കോടിയില്‍ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍മസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ തുടര്‍ നടപടി. സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശപ്രകാരം കാനത്തില്‍ ജമീല എംഎല്‍എയും ഉന്നത ഉദ്യോഗസ്ഥ സംഘവും തിക്കോടി ടൗണ്‍ സന്ദര്‍ശിച്ചു.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബൈജുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി സ്ഥലത്തെത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആര്.വിശ്വന്, കെ.പി.ഷക്കീല, ബ്ലോക്ക് മെമ്പര്‍ പി.വി.റംല, ഗ്രാമപഞ്ചായത്ത് മെമ്പര്‍ സന്തോഷ് തിക്കോടി, കര്‍മസമിതി ചെയര്മാന് അബ്ദുള്‍ മജീദ് വി കെ, കണ്‍വീനര്‍ കെ വി സുരേഷ് കുമാര്‍, ബിജു കളത്തില്‍, ശ്രീധരന് ചെമ്പുഞ്ചില, ഭാസ്കരന് തിക്കോടി, നാരായണന് കെ പി, രാജീവന് കെ വി, ലിതീഷ് അനഘ, റിനീഷ് വി കെ എന്നിവര്‍ സന്നിഹിതരായി.