നാദാപുരം: മാലിന്യം കത്തിക്കുന്നതിനിടെ തീ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. ചെക്യാട് സ്വദേശിനി തിരുവങ്ങോത്ത് താഴെ കുനി
കമല (62) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടുപറമ്പില്‍ ചപ്പ് ചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീ പടരുകയും ഗുരുതരമായി പൊള്ളലേല്‍ക്കുകയുമായിരുന്നു. എണ്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റ ഇവര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. ഭര്‍ത്താവ് .കുഞ്ഞിരാമന്. മകള്‍: സുനിത. മരുമകന്: അജയന്.
