വടകര: എംയുഎംവിഎച്ച്എസ് സ്കൂള്‍ സാമൂഹികശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഭരണഘടനാ ദിനം ആചരിച്ചു. പ്രധാനാധ്യാപകന് എന്‍ പി അഷ്റഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എസ്ആര്‍ജി കണ്‍വീനര്‍ സി.എന്‍ അബ്ദുറഹിമാന് അധ്യക്ഷത വഹിച്ചു. സീനിയര്‍ അധ്യാപകന് വി.സി. വി നാസര്‍ മുഖ്യപ്രഭാഷണം നടത്തി. ജനാധിപത്യത്തിന്റെ നട്ടെല്ലായ നമ്മുടെ ഭരണഘടന ലോകത്തിന് മാതൃകയാണെന്നും ജാതി-മത- ലിംഗ വ്യത്യാസമില്ലാതെ പൗരന്മാര്ക്ക് നീതി ഉറപ്പുവരുത്തുന്നതാണ് അതിന്റെ
പ്രത്യേകത എന്നും നാസര്‍ സൂചിപ്പിച്ചു. സാമൂഹികശാസ്ത്ര ക്ലബ് കണ്‍വീനര്‍ ഇസ്മായില്‍ മാടാശ്ശേരി സ്വാഗതവും കെ.നസീറ നന്ദിയും പറഞ്ഞു.