ആയഞ്ചേരി: ആയഞ്ചേരി ടൗണില്‍ ട്രാഫിക്ക് പരിഷ്കരണത്തിന്റെ ഭാഗമായി ബസുകള്‍ സ്റ്റാന്റില്‍ പ്രവേശിച്ചു തുടങ്ങി.
ലക്ഷക്കണക്കിന് രൂപ മുതലിട്ട് പഞ്ചായത്ത് അടിസ്ഥാന സൗകര്യം ഒരുക്കിയെങ്കിലും ബസുകള്‍ എത്തിയിരുന്നില്ല. സാമൂഹ്യ വിരുദ്ധര്‍ കേടുവരുത്തിയ കക്കൂസ്, മോട്ടോര്‍, വാട്ടര്‍ ടാങ്ക് തുടങ്ങിയവ വീണ്ടും പുനസ്ഥാപിക്കുകയും കേടായ തെരുവ് വിളക്കുകള്‍ കത്തിക്കുകയു ചെയ്തു.ഇനി മുതല്‍ ബസുകള്‍ സ്റ്റാന്റില്‍ കയറ്റി മാത്രമേ ആളുകളെ ഇറക്കാനും കയറ്റാനും പാടുള്ളൂ. അന്യവാഹനങ്ങള്‍ സ്റ്റാന്റില്‍ കയറ്റുകയോ പാര്‍ക്ക് ചെയ്യുകയോ ചെയ്യരുത്. വടകര ഭാഗത്തേക്ക് പോകുന്ന ബസുകള്‍ ടൗണ്‍ പള്ളിക്ക് സമീപത്തെ കാറ്ററിംഗ് കടയുടെ മുന്നില്‍ നിന്നും യാത്രക്കാരെ കയറ്റേണ്ടതാണ്. വടകര ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ വില്ലേജ് ഓഫീസിന് മുന്നില്‍ നിര്‍ത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യേണ്ടതാണ്. നിലവില്‍ കമ്യൂണിറ്റി ഹാളിന്
സമീപമുളള സ്റ്റോപ്പ് ഉണ്ടായിരിക്കുന്നതല്ല. അവിടെ നിന്നു മറ്റ് വാഹനങ്ങള്‍ യാത്രക്കാരെ കയറ്റാന്‍ പാടില്ലാത്തതാണ്. നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പോലീസ് സാന്നിധ്യം ഉണ്ടാവുന്നതാണ്. ഈ നിര്‍ദ്ദേശങ്ങളോട് സഹകരിക്കണമെന്ന് പഞ്ചായത്ത് സ്ഥലം സന്ദര്‍ശിച്ച പ്രസിഡന്റ് എന്‍.അബ്ദുള്‍ ഹമീദ് അഭ്യര്‍ഥിച്ചു. വികസനസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് അഷറഫ് വെള്ളിലാട്ട്, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ പി.എം ലതിക, മെമ്പര്‍മാരായ എ.സുരേന്ദ്രന്, സി.എം.നെജ്മുന്നീസ, ബസ് ഓണേഴ്സ് അസോസിയേഷന് സെക്രട്ടറി എ.പി.ഹരിദാസന്, ജോ: സെക്രട്ടറി പ്രമോദ് അമൃത, ദീനദയാല്‍, ഷാജി നന്ദൂസ്
തുടങ്ങിയവര്‍ ഒപ്പമുണ്ടായി.


