കുറ്റ്യാടി: കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് (കെപിപിഎ) 34-ാം ജില്ലാ സമ്മേളനം 27 ന് കുറ്റ്യാടി കെ.കെ.കേളപ്പന് നഗറില്‍ (പീസ് സ്ക്വയര്‍ ഓഡിറ്റോറിയം) നടക്കും. സമ്മേളനം ശിശുരോഗ വിദഗ്ധന്‍ ഡോ.ഡി.സച്ചിത്തും പ്രതിനിധി സമ്മേളനം കെപിപിഎ സംസ്ഥാന പ്രസിഡന്റ് ഗലീലിയോ ജോര്‍ജും ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ ഏരിയകളെ പ്രതിനിധീകരിച്ചുള്ള ഫാര്‍മസിസ്റ്റുകള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.