തിരുവനന്തപുരം: ജനാധിപത്യത്തിന് അപമാനമാണ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി
തര്‍ക്കമെന്ന് മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. അപമാനം അഭിമാനമായാണ് കോണ്‍ഗ്രസ് കൊണ്ടുനടക്കുന്നത്.
അവര്‍ക്ക് നാണമില്ലെങ്കില്‍ പിന്നെ നമ്മളെന്ത് നാണിക്കാനാണെന്ന് ചോദിച്ച പന്ന്യന്‍ രവീന്ദ്രന്‍
സംസ്ഥാന ചരിത്രത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഒരു പാര്‍ട്ടിക്ക് കഴിയാത്തത് ആദ്യമെന്നും പറഞ്ഞു.
കേരള രാഷ്ട്രീയം മലീമസമായിരിക്കുന്നു. എങ്ങനെ പെരുമാറണമെന്ന് നേതാക്കളെ
പഠിപ്പിക്കേണ്ട സമയമായിരിക്കുന്നു. നേതാക്കള്‍ പരസ്പരം മോശമായി പറയുന്നത് മര്യാദയല്ല. നീ പോടാ, ചെറ്റ എന്നൊക്കെ പറയുന്നത് എന്തൊരു വാക്കാണ്. ജീര്‍ണത പരിഹരിക്കാനുള്ള പ്രവര്‍ത്തനം വേണം
അമാന്യമായ വാക്കുകള്‍ ആരും പറയാന്‍ പാടില്ല. അടിച്ച ഗോളിന് മറുപടിയാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
















