കൊയിലാണ്ടി: തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. നിരവധി പേർക്ക് പരിക്കേറ്റു. നടുവണ്ണൂർ തെരുവത്ത് കടവ് ഒറവിൽ ഇന്നു രാവിലെയാണ് സംഭവം. ജോലിക്കിടയിൽ കുത്തേൽക്കുകയായിരുന്നു. പരിക്കേറ്റ ശാന്ത, സുമതി, ഇന്ദിര, അനില,

ശൈല എന്നിവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും മാധവൻ, ബൽരാമൻ, രാരിച്ച
കുട്ടി, പ്രേമ തുടങ്ങിയവരെ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.