ബി.എല്‍.സന്തോഷ് എന്നിവരെയാണ് കെ.സുരേന്ദ്രന് രാജി സന്നദ്ധത അറിയിച്ചത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പരാജയ കാരണം നേരിട്ട് അന്വേഷിക്കണമെന്നു കെ.സുരേന്ദ്രന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടു.ശോഭാ സുരേന്ദ്രനും അവരെ അനുകൂലിക്കുന്ന 18
നഗരസഭാ കൗണ്‍സിലര്‍മാരും ചേര്‍ന്ന് ജയസാധ്യത അട്ടിമറിച്ചെന്നു കെ. സുരേന്ദ്രന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ശോഭയുടെ ഡ്രൈവറുടെ നേതൃത്വത്തില്‍ കണ്ണാടി മേഖലയില്‍ വോട്ട് മറിച്ചുവെന്നും സുരേന്ദ്രന് പക്ഷം ആരോപിക്കുന്നു.എ ക്ലാസ് മണ്ഡലമായ പാലക്കാട്ടെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേന്ദ്രന് രാജിവയ്ക്കണമെന്നാണ് ഔദ്യോഗിക പക്ഷത്തെ അടക്കം നേതാക്കള്‍ ആവശ്യപ്പെടുന്നത്.