അഴിയൂര്‍: മാഹി റീജണല്‍ മസ്ജിദ് മദ്രസാ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാഹിയില്‍ വഖഫ് സെമിനാര്‍ സംഘടിപ്പിച്ചു. കേരള വഖഫ് ബോര്‍ഡ് മെമ്പര്‍ അഡ്വ.പി.വി.സൈനുദ്ദീന്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് കെ.ഇ.മമ്മു അധ്യക്ഷത വഹിച്ചു.ഷമീര്‍ സഖാഫി, അബ്ദുള്‍ കാദര്‍ ചാലക്കര, അഷ്റഫ് ഹാജി പന്തക്കല്‍, അബ്ദുല്‍ അസീസ് പള്ളൂര്‍, സിദീഖ് ഷാലിമാര്‍, കുഞ്ഞി മുഹമ്മദ്, സ്വാലിഹ് പി.കെ. വി, അഷ്റഫ്

ഹാജി കല്ലാപള്ളി, മമ്മു ഹാജി ഈസ്റ്റ് പള്ളൂര്‍, ഷംസുദ്ദീന് മഞ്ചക്കല്‍, നാസര്‍ മാടോള്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ടി.കെ. വാസിം സ്വാഗതവും ട്രഷറര്‍ ഏ.വി. യൂസഫ് നന്ദിയും പറഞ്ഞു. പി.മുഹമ്മദ് താഹിര്‍, റാഷി മാഹി, നിസ്താര്‍, ജലാലുദ്ദീന്‍ പാറാല്‍ എന്നിവര്‍ നേതൃത്വം നല്കി.