കണ്ണൂര്‍: വളപട്ടണത്ത് വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച. 300 പവന് സ്വര്‍ണവും ഒരു കോടി രൂപയും മോഷണം പോയതായാണ്
പരാതി. അരി മൊത്തവ്യാപാരിയായ അഷ്റഫ് ട്രേഡേഴ്സ് ഉടമ കെ.പി.അഷ്റഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കെഎസ്ഇബി ഓഫീസിന് സമീപത്തെ വീടിന്റെ ജനല്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. മൂന്നംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്നാണ് സൂചന.
ഈ മാസം 19 ന് വീടുപൂട്ടി മധുരയില്‍ കല്യാണത്തിനു പോയ അഷ്റഫും കുടുംബവും ഇന്നലെ രാത്രി 10ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി അറിഞ്ഞത്. അടുക്കള വശത്തെ ജനലിന്റെ ഇരുമ്പഴിമുറിച്ചു മാറ്റിയാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. കിടപ്പുമുറിയിലെ ലോക്കറിലായിരുന്നു പൊന്നും പണവും. ലോക്കര്‍ തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. വളപട്ടണം പോലീസ് ഇന്‍സ്പെക്ടര്‍ ടി.പി.സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി പരിശോധന നടത്തി.