വടകര: ഉത്തര്‍പ്രദേശിലെ സംഭാല്‍ മസ്ജിദ് സര്‍വേക്കെതിരെ പ്രതിഷേധിച്ച യുവാക്കളെ അന്യായമായി വെടിവെച്ചു കൊന്ന യുപി
പോലീസ് നടപടിക്കെതിരെ എസ്ഡിപിഐ വടകര നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി.
ഒന്തം ഓവര്‍ ബ്രിഡ്ജില്‍ നിന്നു തുടങ്ങിയ പ്രതിഷേധ പ്രകടനം വടകര ടൗണ്‍ ചുറ്റിയതിനു ശേഷം വടകര താഴങ്ങാടി കോതി ബസാറില്‍ സമാപിച്ചു.
തുടര്‍ന്നു നടന്ന യോഗം വടകര നിയോജകമണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല ഉദ്ഘാടനം ചെയ്തു. സംഘപരിവാര അജണ്ടകള്‍ക്കെതിരെ പ്രതികരിക്കുന്നവരെ കൊലപ്പെടുത്തിയും തുറങ്കിലടച്ചും ബുള്‍ഡോസര്‍ രാജ് നടത്തിയും ഇല്ലായ്മ
ചെയ്തുകൊണ്ടിരിക്കുകയാണെന്നും
ഇതിനെതിരെ മുഴുവന്‍ ജനാധിപത്യ മതേതര വിശ്വാസികളും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വടകര നിയോജക മണ്ഡലം ട്രഷറര്‍ ബഷീര്‍ കെ കെ സ്വാഗതം പറഞ്ഞു. സിദ്ദീഖ് പുത്തൂര്‍, നവാസ് വരിക്കോളി, ഫിയാസ് ടി,റാഷിദ് കെ പി, ജലീല്‍ ഇ കെ, സിദ്ദീഖ് പള്ളിത്താഴ എന്നിവര്‍ നേതൃത്വം നല്കി.