കൊയിലാണ്ടി: മേപ്പയൂര്‍ കൂനംവെള്ളിക്കാവില്‍ സ്കൂട്ടറും മിനി ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് സാരമായി
പരിക്കേറ്റു. കൊയിലാണ്ടി ഈസ്റ്റ് റോഡ് ബപ്പന്‍കാട് ഇറ ഹൗസില്‍ നൂറുല്‍ അമീന് (50) ആണ് മരണപ്പെട്ടത്. പരിക്കേറ്റ എടക്കുളം ഏഴു കുടിക്കല്‍ വലിയപുരയില്‍ സജീവനെ (55) പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ടാണ് അപകടം. മേപ്പയൂരില്‍ നിന്നു പേരാമ്പ്രക്ക് പോകുന്ന മിനിലോറിയും എതിരെ വന്ന സ്കൂട്ടറുമാണ്
കൂട്ടിയിടിച്ചത്.
അമീന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഹംസയുടെയും സഫിയയുടെയും മകനാണ്. ഭാര്യ: സമീറ. മക്കള്‍: ഫിദ, റിഫാദ്സ, റിഫാദ്, ദുല്‍ഖിഫില്‍. സഹോദരങ്ങള്‍: ഹാരിസ്, ജെറീഷ്, ജാഫര്‍, നബീല്‍, ആദില്‍.