അഴിയൂര്‍: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ആശ്വാസ് പദ്ധതിയില്‍ അംഗമായ
മരണമടഞ്ഞ വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ കൈമാറി. മുക്കാളിയിലെ നാണൂസ് ബേക്കറിയുടമ സുരേഷ് ബാബുവിന്റെ കുടുംബത്തിനാണ് പദ്ധതി ചെയര്മാന് എ.വി.എം.കബീര്‍, അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ എന്നിവര്‍ ചേര്‍ന്ന് ചെക്ക് കൈമാറിയത്. അഴിയൂര്‍ പഞ്ചായത്ത് മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി.കെ.രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. പ്രീത പി കെ, ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് എം അബ്ദുള്‍സലാം, അമല്‍ അശോക്, ഹരീഷ് ജയരാജ്, കെ.കെ.അനില്‍കുമാര്‍, എ.ടി.ശ്രീധരന്, പി.പി.വിജയന്, സുജിത് പുതിയോട്ടില്‍, പ്രദീപ് ചോമ്പാല, യു എ റഹീം, ശ്രീധരന് കൈപ്പാട്ടില്, കെ.വി.രാജന്, കെ.പി.പ്രമോദ്, സമ്രം, റഫീഖ് അഴിയൂര്‍ എന്നിവര്‍ സംസാരിച്ചു. ഏകോപന സമിതി മുക്കാളി യൂണിറ്റ് പ്രസിഡന്റ് ബാബു ഹരിപ്രസാദ് സ്വാഗതവും സാലിം അഴിയൂര്‍ നന്ദിയും പറഞ്ഞു.
