കണ്ണൂര്‍: പാലക്കാട് ഇടതുമുന്നണിയുടെ സ്വാധീനം വര്‍ധിച്ചെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം ഇ പി ജയരാജന്. വയനാട്
അടക്കം ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നിടത്തും ഇടതുപക്ഷത്തിന് സ്വാധീനം കൂടിയിട്ടുണ്ട്. ഇടതുസര്‍ക്കാരിന് അനുകൂലമായി നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ഉണ്ടായത്. ഭരണ വിരുദ്ധ വികാരമുണ്ടാകുമെന്നും, ഇടതുമുന്നണിക്ക് എല്ലായിടത്തും കനത്ത പരാജയമുണ്ടാകുമെന്നുമുള്ള പ്രചാരണമാണ് തകര്‍ന്നുവീണതെന്ന് ഇ പി ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു. ചേലക്കരയില്‍ അടക്കം എല്‍ഡിഎഫ് ദയനീയമായി തോല്‍ക്കുമെന്നായിരുന്നു പ്രചാരണം. ആ പ്രചാരണമെല്ലാം അസ്ഥാനത്തായി. ചേലക്കരയില്‍ മെച്ചപ്പെട്ട വിജയം നേടാനായി. പാലക്കാട് നല്ല വോട്ടിങ്ങ് നേടിയെടുക്കാന്‍ കഴിഞ്ഞു. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും പരാജയപ്പെടുത്തിക്കൊണ്ടാണ് ഇടതുമുന്നണിക്ക് തിളക്കമാര്‍ന്ന ബഹുജനപിന്തുണ ഒന്നു കൂടി മെച്ചപ്പെടുത്താന്‍ കഴിഞ്ഞതെന്ന് ഇ പി ജയരാജന് പറഞ്ഞു.
