ആയഞ്ചേരി: പറമ്പില്‍ ഗവ.യുപി സ്കൂളിന്റെ കെട്ടിട നിര്‍മാണ പ്രവൃത്തി അന്തിമഘട്ടത്തിലേക്ക്. 2017ല്‍ ഒന്നാം പിണറായി
സര്‍ക്കാര്‍ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് മനോഹര കെട്ടിടമാണ് ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഈ ഏക സര്‍ക്കാര്‍ യുപി സ്കൂളിനായി പണിതിരിക്കുന്നത്.
തുടക്കത്തില്‍ എങ്ങും എത്താതെ കിടന്ന അവസ്ഥയിലായിരുന്നു നിര്‍മാണം. സ്ഥലം നിശ്ചയിച്ചക്കാന് കഴിയാത്തതിനെ തുടര്‍ന്ന് കരാറുകാരന് പ്രവൃത്തി ആരംഭിക്കാനാവാത്ത സ്ഥിതിയായിരുന്നു. ഇതേ തുടര്‍ന്ന് പ്രവൃത്തിയില്‍ നിന്ന് ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ടു കരാറുകാരന് കത്ത് നല്‍കുകയും ചെയ്തു. അനിശ്ചിതത്വത്തില്‍ നില്‍ക്കുമ്പോഴാണ് കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എയായി ചുമതല ഏറ്റെടുത്തതിനു ശേഷം സ്ഥലം സന്ദര്‍ശിക്കുകയും പരിഹാര നടപടികളെ കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തത്. സ്കൂള്‍ പിടിഎ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സ്കൂളില്‍ കെട്ടിടത്തിന്റെ സ്ഥലം
നിശ്ചയിക്കുകയുണ്ടായി. പിന്നാലെ ടെന്‍ഡര്‍ ചെയ്ത് പ്രവൃത്തി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഏറ്റെടുക്കുകയും ചെയ്തു. 2023 ജൂണില്‍ പ്രവൃത്തി ഉദ്ഘാടനം നടത്തിയതിനു പിന്നാലെ കാര്യങ്ങള്‍ തകൃതിയായി മുന്നോട്ടുപോയി. രണ്ട് നിലകള്‍ കൂടി നിര്‍മിക്കുന്നതിനായി പൈല് ഫൗണ്ടേഷന് മുകളിലാണ് കെട്ടിടം ഉയരുന്നത്. സ്റ്റേജ് കം ക്ലാസ് മുറി, രണ്ട് ക്ലാസ് മുറികള്‍, ടോയ്ലറ്റ് ബ്ലോക്ക്, സ്റ്റെയര്‍കെയ്സ് എന്നിവയുടെ നിര്‍മാണമാണ് പൂര്‍ത്തീകരിച്ചത്. ഒന്നാം നിലയുടെ വൈദ്യുതീകരണ പ്രവൃത്തികള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാകും. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന്റെ നേതൃത്വത്തില്‍ സമയബന്ധിതമായാണ് പ്രവൃത്തി നടക്കുന്നതെന്നും വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ പറഞ്ഞു.