കൊയിലാണ്ടി: ജില്ലാ കലോത്സവത്തില്‍ ഹയര്‍സെക്കന്ററി വിഭാഗം പെണ് കഥകളിയില്‍ ഋതുനന്ദ സംസ്ഥാന തലത്തിലേക്ക്.
തുടര്‍ച്ചയായി മൂന്നാം വര്‍ഷം എന്ന പ്രത്യേകത കൂടിയുണ്ട്. കോഴിക്കോട് സിറ്റി സബ് ജില്ലാതലത്തില്‍ രണ്ടാം സ്ഥാനമായിരുന്നു. തുടര്‍ന്ന് അപ്പീലിലൂടെയാണ് റവന്യു തല മത്സരത്തിലെത്തിയതും ഒന്നാം സ്ഥാനം കരസ്ഥമാക്കിയതും. ചേലിയ കഥകളി വിദ്യാലയത്തിലെ കലാമണ്ഡലം പ്രേംകുമാറാണ് കഥകളി അഭ്യസിപ്പിക്കുന്നത്. തിരുവങ്ങൂര്‍ ബിജലിയില്‍ ബിനീഷ്-ശ്രിജില ദമ്പതികളുടെ മകളാണ് ഈസ്റ്റ്ഹില്‍ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഋതുനന്ദ.
