വടകര: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന് കീഴില്‍ ജോലിചെയ്യുന്ന മുഴുവന്‍ കരാര്‍ തൊഴിലാളികള്‍ക്കും ഐഡന്റിറ്റി
കാര്‍ഡ് വിതരണം ചെയ്യണമെന്ന് ഇലക്ട്രിസിറ്റി ബോര്‍ഡ് കോണ്‍ട്രാക്ട് വര്‍ക്കേഴ്സ് അസോസിയേഷന് സിഐടിയു വടകര ഡിവിഷന് സമ്മേളനം ആവശ്യപ്പെട്ടു. ചെത്തു തൊഴിലാളി യൂണിയന് ഹാളില്‍ നടന്ന സമ്മേളനം സിഐടിയു വടകര ഏരിയ സെക്രട്ടറി വി.കെ.വിനു ഉദ്ഘാടനം ചെയ്തു. എന്‍.കെ.ദാസന് അധ്യക്ഷത വഹിച്ചു. ഗോപകുമാര്‍, പ്രജിത്ത്, ദിപിന്‍ദാസ്, എം.ഷാജി, കെ കെ ദിനേശന്, സി.എച്ച്.വാസു, എ.കുഞ്ഞിരാമന് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എം.എം.സരീഷ് (പ്രസിഡന്റ്), കെ.ജി.ജിനീഷ് (സെക്രട്ടറി), കെ.എം.ജിനീഷ് (ട്രഷറര്‍).
