വടകര: 24-11-24 ഞായറാഴ്ച പയ്യോളി ഭാഗത്ത് ദേശീയപാതയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നതിനാൽ വലിയ തോതിലുള്ള ഗതാഗത തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ 24-11-24 രാവിലെ 5 മണി മുതൽ കോഴിക്കോട് ഭാഗത്ത് നിന്നും തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ ഒഴികെയുള്ള വലിയ വാഹനങ്ങൾ പൂളാടിക്കുന്ന് –

അത്തോളി – ഉള്ളിയേരി – പേരാമ്പ്ര- കുറ്റ്യാടി- നാദാപുരം – പെരിങ്ങത്തൂർ വഴി പോകേണ്ടതും തലശ്ശേരി ഭാഗത്തേക്കുള്ള ബസ്സുകൾ മറ്റു ചെറു യാത്ര വാഹനങ്ങൾ എന്നിവ നന്തി – കീഴൂർ- തുറശ്ശേരിക്കടവ് പാലം – പണിക്കോട്ടി – വടകര നാരായണ നഗരം വഴിയും പോകേണ്ടതാണ്.