വടകര: സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടിയ ഈ കാലത്ത് അതിനെതിരെ ബോധവല്‍ക്കരണം ഉദ്ദേശിച്ചുള്ള പഠന ക്ലാസ് നാളെ (ഞായര്‍) വൈകിട്ട് നാലിന് താഴെ അങ്ങാടിയിലെ അല്‍ ഇഹ്സാന്‍ ക്യാമ്പസില്‍ നടക്കും. മുസ്ലിം ജമാഅത്, എസ്എസ്എഫ്, എസ്വൈഎസ് സംഘടിപ്പിക്കുന്ന പരിപാടി എം.സി.അബ്ദുള്‍ കരീം (ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്)

ഉദ്ഘാടനം ചെയ്യും. വി.പി.കെ.അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ വടകര സൈബര്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ എച്ച്.ഷാജഹാന് വിഷയം അവതരിപ്പിക്കും.