നാദാപുരം: കുമ്മങ്കോട് ശ്രീനാരായണഗുരു-അയ്യപ്പ ഭജനമഠ മഹോത്സവത്തോടനുബന്ധിച്ച് കുമ്മങ്കോട് ചന്തക്ക് തുടക്കമായി.
നാദാപുരം എംഎല്‍എ ഇ.കെ വിജയന് ഉദ്ഘാടനം ചെയ്തു. കെ വി ഗോപാലന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ കെ എം രഘുനാഥ്, പി കെ പ്രദീപന്, വി വി റിനീഷ്, സി ആര് ഗഫൂര്‍, കെ ടി കെ ചന്ദ്രന്, ശ്രീധരന് നുച്ചിക്കാട്ട്, പ്രേമന് കുനിയില്‍, ആര്.കെ പ്രവീണ്‍, കെ കെ രമേഷ് ബാബു, എ കെ രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. വിവിധ പരിപാടികള്‍ അരങ്ങേറുന്ന ചന്ത നവംബര്‍ 30 വരെ നീണ്ടുനില്‍ക്കും.
