വടകര: കെഎസ്ആർടിസി സർവീസ് നടത്തുന്ന കാലപ്പഴക്കം വന്ന ബസ്സുകൾ ഒഴിവാക്കാൻ ബന്ധപ്പെട്ട അധികൃതർ മുൻകൈയെടുക്കണമെന്ന് കെ.എസ്.ആർ.ടി.സി ഐ.എൻ.ടി.യു.സി വടകര യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. കാലതാമസം കൂടാതെ ശമ്പളം വിതരണം ചെയ്യുക, ഡി എ കുടിശ്ശിക ഉടൻ അനുവദിക്കുക, ശമ്പളത്തിന് 16 ഡ്യൂട്ടി സമ്പ്രദായം അവസാനിപ്പിക്കുക, വടകര ഡിപ്പോയുടെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നിവയും

കൺവെൻഷൻ ആവശ്യപ്പെട്ടു .യൂണിറ്റ് പ്രസിഡണ്ട് നസീർ.വി. വി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡണ്ട് കെ.എൻ.എ അമീർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ആർ.ടി.സി ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി പി.ജിജേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് സെക്രട്ടറി പി.വി. സുരാജ് സ്വാഗതവും മുജീബ് റഹ്മാൻ നന്ദിയും രേഖപ്പെടുത്തി.ബാബു കെ.പി ,സത്യൻ.കെ കെ, സുധീർ കെ. സജീവൻ.എം.ടി, രാജേഷ് കിണറ്റിൽകര എന്നിവർ സംസാരിച്ചു