വടകര: സെന്‍ട്രല്‍ റോട്ടറി മീറ്റും കുടുംബ സംഗമവും വടകര തേജസ്സ് ഓഡിറ്റോറിയത്തില്‍ വെച്ച് ജില്ലാ പോലീസ് മേധാവി പി.നിധിന് രാജ് ഐപിഎസ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ റോട്ടറി ക്ലബ്ബിന്റെ സാമൂഹിക പ്രതിബദ്ധത ശ്ലാഘനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്റ്റേറ്റ് സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ മെറ്റല്‍ എന്ഗ്രെയ്വിങ്ങില് എ ഗ്രേഡ് നേടിയ നന്ദന എന്‍ ആര് , വടകര ഉപജില്ലാ കലോല്ത്സവത്തില് യു പി വിഭാഗം ഓട്ടന്തുള്ളലില് ഒന്നാം സമ്മാനവും എ ഗ്രേഡും കിട്ടിയ ആഗ് മയ ആര് നായര്‍ എന്നിവരെ അനുമോദിച്ചു. റോട്ടറി ക്വിസ്

മല്‍സരത്തില്‍ വിജയികളായ സി.വി. സുനില്‍കുമാര്‍, എം.കെ ഗോവിന്ദന്, കെ. ബാലകൃഷ്ണന് എന്നിവരെയും ഓണാഘോഷ പൂക്കളമല്‍സരത്തില്‍ വിജയികളായ എം.പി. സിനു , ടി.വി. ശ്രീജിത്ത്, കെ. ജ്യോതികുമാര്‍ എന്നിവരെയും അനുമോദിച്ചു. എല്‍ ഐ സി ഡെവലപ്മെന്റ ആഫിസര്‍ തസ്തികയില്‍ നിന്നും വിരമിച്ച് ഇപ്പോള്‍ എം.എഡിന് പഠിക്കുന്ന പി.സുബ്രമണ്യനെ പ്രത്യേകം ആദരിച്ചു. യോഗത്തില്‍ വെച്ച് ക്ലബ്ബിന്റെ ക്യാര്ട്ടര്ലി ന്യൂസ് ലെറ്റര്‍ പ്രകാശനം

ചെയ്തു.റോട്ടറി പ്രസിഡന്റ് കെ. ജ്യോതികുമാര്‍ അധ്യക്ഷത വഹിച്ചു. റോട്ടറി സോണല്‍ കോഡിനേറ്റര്‍ പി.രാജകുമാര്‍, അസിസ്റ്റന്റ് ഗവര്‍ണര്‍ രവീന്ദ്രന് ചള്ളയില്‍, ആന്‍സ് ഫോറം കണ്‍വീനര്‍ സുധ എന്നിവര്‍ സംസാരിച്ചു.എസ്.ആര്. നിഷ മെഡിറ്റേഷന്‍ ക്ലാസെടുത്തു. അഡ്വ രാജന് കായക്ക സ്വാഗതവും പ്രകാശ് കുമാരന് നന്ദിയും പറഞ്ഞു.