ഇരിങ്ങണ്ണൂര്‍: വൃക്ക രോഗിയായ എടച്ചേരി പഞ്ചായത്തിലെ കച്ചേരി മീത്തലെ ഏറോത്ത് രമ (57) സഹായം തേടുന്നു. വൃക്കരോഗം
ബാധിച്ച് അഞ്ചു വര്‍ഷത്തോളമായി ചികിത്സയിലായ ഇവര്‍ മൂന്ന് വര്‍ഷമായി ഡയാലിസിസ് ചെയ്തു വരികയാണ്. സാമ്പത്തികമായി ഏറെ പിന്നാക്കവസ്ഥയിലുള്ള രമക്ക് രണ്ട് പെണ്മക്കളാണുള്ളത്. വൃക്ക മാറ്റിവെച്ചാല്‍ മാത്രമേ സാധാരണ ജീവിതത്തിലേക്ക് കടന്നു വരാന്‍ സാധിക്കുകയുള്ളൂ എന്നാണ് വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായം. ഭീമമായ ചികിത്സാ ചെലവ് താങ്ങാന്‍ കുടുംബത്തിന് സാധിക്കാത്ത അവസ്ഥയില്‍ എടച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രാജന് ചെയര്‍മാനും ചാത്തോത്ത് രാജീവന് കണ്‍വീനറും കണ്ടിയില്‍ ഗോപാലന് ട്രഷററുമായി ചികിത്സാ കമ്മിറ്റി രൂപവത്കരിച്ച് ഉദാരമതികളുടെ സഹായം തേടുകയാണ്.
യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ഇരിങ്ങണ്ണൂര്‍ ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. നമ്പര്‍ 163522010001653. ഐഎഫ്എസ്സി: യുബിഐഎന്‍ 0916358.

യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ഇരിങ്ങണ്ണൂര്‍ ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. നമ്പര്‍ 163522010001653. ഐഎഫ്എസ്സി: യുബിഐഎന്‍ 0916358.