തിരുവള്ളൂര്‍: 42 വര്‍ഷം മുമ്പ് ഒരുമിച്ചു പഠിച്ചവര്‍ ദുരിതാശ്വാസത്തിനായി കൈകോര്‍ത്തത് ശ്രദ്ധേയമായി. തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 1982 എസ് എസ് എല്‍ സി ബാച്ച് ആണ് വയനാട്, വിലങ്ങാട് പ്രകൃതിക്ഷോഭങ്ങളില്‍
ദുരിതമനുഭവിക്കുന്നവര്‍ക്കായി ദുരിതാശ്വാസ തുക സ്വരൂപിച്ചത്. ഓണ്‍ലൈനായി സ്വരൂപിച്ച 11,000 രൂപ തിരുവള്ളൂര്‍ വില്ലേജ് ഓഫീസര്‍ പി പി ബൈജു നാഥിന് കൈമാറി. കൂട്ടായ്മയിലെ അംഗങ്ങളായ വടയക്കണ്ടി നാരായണന്, ഇ മുരളീനാഥ്, പീതാംബരന്, ദേവദാസന് എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്.