കീഴല്‍: മഞ്ഞപ്പിത്ത രോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കീഴല്‍ യുപി സ്കൂള്‍ ജൂനിയര്‍ റെഡ് ക്രോസ് വിദ്യാര്‍ഥികള്‍ ബോധവല്‍ക്കരണ ലഘുലേഖ വിതരണം ചെയ്തു. പ്രദേശത്ത നൂറോളം വീടുകളിലും കടകളിലും ലഘുലേഖ വിതരണം ചെയ്തു. രോഗം വരാതിരിക്കാനുളള ജാഗ്രതയും പരിസര ശുചിത്വവും ഓര്‍മിപ്പിക്കുകയാണ് കുട്ടികള്‍. പരിപാടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍
പി.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ജെഎച്ച്ഐ സുഷില്‍ കുമാര്‍, എച്ച്ഐ ബാബു, ഹെഡ്മിസ്ട്രസ് കെ.എസ്.ജയന്തി, കെ.ശ്രീജന്, രശ്മി.സി.പി, സനൂപ് എം.എസ്, സൗമ്യ.എം.വി, രമേശന്.പി എന്നിവര്‍ നേതൃത്വം നല്കി.
