നാദാപുരം: കല്ലാച്ചി ടൗണ്‍ നവീകരണ പദ്ധതിക്ക് വീതികൂട്ടുന്ന ഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍
അടയാളപ്പെടുത്തി. സര്‍വ്വകക്ഷി വികസനസമിതി അംഗങ്ങളായ അഖില മര്യാട്ട്, സി.കെ.നാസര്‍, പി.പി. ബാലകൃഷ്ണന്, നിഷ മനോജ്, അഡ്വ.കെ എം.രഘുനാഥ്, വലിയാണ്ടി ഹമീദ്, വി.വി.റിനീഷ്, കെ.ടി. കെ ചന്ദ്രന്, പൊതുമരാമത്ത് അസിസ്റ്റന്റ് എക്സി. എഞ്ചിനിയര്‍ നിധില്‍ ലക്ഷ്മണ, അസി.എഞ്ചിനിയര്‍ സി.ബി നളിന്‍കുമാര്‍, ഇ.പി ശരണ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
ടൗണ്‍ വികസനത്തിന്റെ ഭാഗമായി അനുരഞ്ജന സമിതിയുടെ നേതൃത്വത്തില്‍ കോടതി വ്യവഹാരത്തിലുള്ള കെട്ടിട ഉടമകളുമായും കച്ചവടക്കാരുമായും സന്ധി സംഭാഷണം ആരംഭിച്ചിട്ടുണ്ട്. കൈവശക്കാരായ കച്ചവടക്കാരും കെട്ടിട ഉടമകളും തമ്മില്‍ പാലിക്കേണ്ട ധാരണക്ക് 25 ന് ഇ.കെ.വിജയന് എംഎല്‍എയുടെ സാന്നിദ്ധ്യത്തില്‍ ചേരുന്ന സര്‍വ്വകക്ഷിയോഗം രൂപംനല്‍കും. വികസന പദ്ധതി നടപ്പിലാക്കിയത് കൊണ്ട് ഒരു കച്ചവടസ്ഥാപനവും ഇല്ലാതാകില്ലെന്ന് ഉറപ്പുവരുത്തും. സര്‍വകക്ഷി വികസന സമിതിക്ക് വേണ്ടിയുള്ള അഭ്യര്‍ഥന കത്ത് വ്യാപാരികള്‍ക്കും കെട്ടിട ഉടമകള്‍ക്കും നല്‍കിത്തുടങ്ങി.