കൊയിലാണ്ടി: തീരദേശ റോഡ് ഗതാഗത യോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് ബാസ്കറ്റ് ബോള്‍ കോര്‍ട്ട് ഉദ്ഘാടനം
ബഹിഷ്കരിക്കാന്‍ ബിജെപി.
കൊയിലാണ്ടി ഹാര്‍ബര്‍ റോഡ് പൊട്ടി പൊളിഞ്ഞിട്ട് വര്‍ഷങ്ങളായി. ഇതോടെ തീരദേശവാസികള്‍ വലിയ ദുരിതത്തിലുമായി. കാല്‍നട പോലും സാധ്യമല്ലാത്ത അവസ്ഥ. ഇതിനു കാരണം കടലാക്രമണോ മറ്റ് പ്രകൃതി ദുരന്തങ്ങളോ അല്ല. പത്ത് വര്‍ഷത്തിലധികം ഈ റോഡില്‍ യാതൊരു അറ്റകുറ്റ പണികളും നടത്താത്തതാണ് കാരണം.
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ മാസം ബിജെപിയുടെ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
പ്രദേശവാസികള്‍ വലിയ പ്രതിഷേധത്തില്‍ നില്‍ക്കുമ്പോഴാണ് ഈ മാസം 25 ന് ഫിഷറീസ് ടെക്നിക്കല്‍ സ്കൂളില്‍ ബാസ്കറ്റ്
ബോള്‍ കോര്‍ട്ട് ഉദ്ഘാടനത്തിനായി കായിക മന്ത്രി വി.അബ്ദുള്‍ റഹ്മാന് എത്തുന്നത്. കോര്‍ട്ട് ഉദ്ഘാടനം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ചതിന് ശേഷം മതിയെന്ന് ബിജെപി ഉദ്ഘാടന ചടങ്ങിന്റെ സംഘാടക സമിതി യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്ഘാടന പരിപാടിയുമായി ഇനിയും മുന്നോട്ട് പോയാല്‍ പരിപാടി ബഹിഷ്കരിക്കുമെന്ന് ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അറിയിച്ചു.
തീരദേശ റോഡിന്റെ ദുരിതം അനുഭവിക്കുന്നവരെ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു. ജില്ലാ ട്രഷറര്‍ വി കെ ജയന്, മണ്ഡലം പ്രസിഡന്റ് എസ്.ആര് ജയ്കിഷ്, സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പര്‍ വായനാരി വിനോദ്, ജന സെക്രട്ടറി അഡ്വ എ.വി നിധിന്, കെ വി സുരേഷ്, ഒ മാധവന്, ടി പി പ്രീജിത്ത്, അനൂപ് സി.എം, കെ കെ.പി എല്‍ മനോജ്എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.