നാദാപുരം: ഹെല്‍ത്തി കേരള പരിപാടിയുടെ ഭാഗമായി എടച്ചേരി പഞ്ചായത്തിലെ കടകളില്‍ പരിശോധന ശക്തമാക്കി ആരോഗ്യ വകുപ്പ്. കടകള്‍ക്ക് പിഴ ചുമത്തി.
ഹോട്ടല്‍, ബേക്കറി, കൂള്‍ ബാര്‍, പലചരക്ക് കടകള്‍ എന്നിവിടങ്ങളിലാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന നടത്തിയത്. മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള ജലജന്യ രോഗങ്ങള്‍ പടരുന്ന സാഹചര്യത്തിലാണ് നടപടി. കുടിവെള്ളം പരിശോധന നടത്തി സുരക്ഷിതം ആണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പഞ്ചായത്ത് ലൈസന്‍സ് എടുത്ത കടകളില്‍ ഹെല്‍ത്ത്

കാര്‍ഡ് ഉള്ള ജീവനക്കാരിലൂടെ മാത്രമേ കച്ചവടം നടത്താന്‍ അനുവദിക്കൂകയുള്ളു എന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഒരേ എണ്ണ ഉപയോഗിച്ച് ഒന്നില്‍കൂടുതല്‍ തവണ പാകം ചെയ്യുന്നവര്‍ക്കെതിരെയും പഴകിയ ഭക്ഷണം വില്‍ക്കുന്നവര്‍ക്കെതിരെയും പൊതു സ്ഥലത്ത് അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുന്ന വഴിയോര കച്ചവടക്കാര്‍ക്കെതിരെയും കര്‍ശന നടപടി

സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്കി. നിയമം ലംഘിച്ചു പ്രവര്‍ത്തിച്ചതായി കണ്ടെത്തിയ സ്ഥാപനങ്ങളില്‍ നിന്നായി 1600 രൂപ പിഴയിനത്തില്‍ ഈടാക്കി. പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍.ടി.ജിതേഷ്, ജെഎച്ച്ഐമാരായ മധുസൂദനന്, രോഷ്നി, നിവേദിത എന്നിവര്‍ നേതൃത്വം നല്കി.