വടകര: പുത്തൂരില്‍ റിട്ട.പോസ്റ്റ്മാന് പാറേമ്മല്‍ രവീന്ദ്രനേയും മകനെയും വീട്ടില്‍ കയറി അക്രമിച്ച കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള അഞ്ച് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ഇവരില്‍ രണ്ടു പേരെ തെളിവെടുപ്പിനെത്തിച്ചു. വില്യാപ്പള്ളി സ്വദേശികളായ പനയുള്ള മീത്തല്‍ സുരേഷ് (49), കാഞ്ഞിരവള്ളി കുനിയില്‍ വിജീഷ് (42) എന്നിവരുമായാണ് വടകര പോലീസ് തെളിവെടുപ്പ് നടത്തിയത്. ഇവരാണ് അക്രമത്തിന് ശേഷം ആയുധം ഒളിപ്പിച്ചത്. അക്രമം നടത്തിയ പുത്തൂര്‍ 110 കെ വി സബ്ബ് സ്റ്റേഷന് സമീപത്തെ പാറേമ്മല്‍

രവീന്ദ്രന്റെ വീട്, എന്‍സി കനാലിന്റെ അക്ളോത്ത് നട ഭാഗം എന്നിവിടങ്ങളിലാണ് എസ്ഐ എം.സി.പവനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെളിവെടുപ്പിനെത്തിച്ചത്. രവീന്ദ്രനെ അക്രമിക്കാനുപയോഗിച്ച രണ്ട് പട്ടിക പ്രതികള്‍ എന്‍സി കനാലില്‍ നിന്നു പോലീസിന് എടുത്ത് നല്കി. പ്രതികളെ അഞ്ചു പേരെയും പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. സംഭവത്തില്‍ മുഖ്യപ്രതി സൂര്‍ജിത്തിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. രണ്ടു ദിവസത്തേക്കാണ് കോടതി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. ഇന്ന് വൈകീട്ട് അഞ്ചു മണിക്കുള്ളില്‍ തിരികെ ഹാജരാക്കും. പ്രതി
കള്‍ സഞ്ചരിച്ച ജീപ്പ് നേരത്തെ പോലീസ് കസ്റ്റഡിയില്‍

എടുത്തിരുന്നു. പുത്തൂര്‍ ശ്യാം നിവാസിന് മനോഹരന് (58), പട്ടര് പറമ്പത്ത് രഞ്ജിത്ത് (46), ചുണ്ടയില്‍ മനോജന് (40) എന്നിവരാണ് മറ്റു പ്രതികള്‍. ഇക്കഴിഞ്ഞ നാലിന് രാത്രി 10.45 ഓടെയാണ് റിട്ട.പോസ്റ്റ്മാന് പാറേമ്മല്‍ രവീന്ദ്രനെയും മകന് ആദര്‍ശിനെയും സംഘം മുഖം മൂടി ധരിച്ച് വീട്ടില്‍ കയറി അക്രമിച്ചത്. രവീന്ദ്രന്റെ കാല് തല്ലി ഒടിക്കുകയും തടയാനുള്ള ശ്രമത്തിനിടയില്‍ മകന് ആദര്‍ശിന് പരിക്കേല്‍ക്കുകയുമുണ്ടായി.