വടകര: കോഴിക്കോട് ഡിസ്ട്രിക്ട് കരാട്ടെ അസോസിയേഷന്റെ 27-ാമത് കരാട്ടെ ചാമ്പ്യൻഷിപ്പ് നവംബർ 23, 24 ഡിസംബർ 8 തിയ്യതികളിൽ വടകര ഐപിഎം സ്പോർട്സ് ആൻഡ് കരിയർ അക്കാദമി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഒരുക്കം പൂർത്തിയായെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 23 നു കാലത്ത് 11 മണിക്ക് ഡിസ്ട്രിക്ട് കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് പി.സുനിൽകുമാറിന്റെ അധ്യക്ഷതയിൽ

ഡിസ്ട്രിക്ട് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ പി. ടി. അഗസ്റ്റിൻ സംബന്ധിക്കും. സബ്ജൂനിയർ, കേഡറ്റ്, ജൂനിയർ, അണ്ടർ 21,സീനിയർ വിഭാഗങ്ങളിലായാണ് മത്സരം. ജില്ലയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി 800 ഇൽ പരം ആൺകുട്ടികളും പെൺകുട്ടികളും പുരുഷ, വനിതാ താരങ്ങളും പങ്കെടുക്കും. ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് ഡിസംബർ അവസാന വാരം എറണാകുളത്തു നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അർഹത ലഭിക്കും. വാർത്താ സമ്മേളനത്തിൽ കരാട്ടെ അസോസിയേഷൻ ജില്ലാ സെക്രട്ടറി സെക്രട്ടറി കെ.രതീഷ്കുമാർ, വൈസ് പ്രസിഡൻറ് രമേഷ്. കെ, ട്രഷറർ രജീഷ്.സി.ടി.ടി എന്നിവർ പങ്കെടുത്തു.