വടകര: ബാംഗ്ലൂരിലെ ‘പീപ്പിള്‍സ് പ്ലാനറ്റ്’ എന്ന സംഘടനയുടെ സമഗ്ര സംഭാവനയ്ക്കുള്ള ‘പ്രകൃതിയുടെ കാവലാള്‍’ പുരസ്കാരം വടയക്കണ്ടി നാരായണന് സമ്മാനിച്ചു. പരിസ്ഥിതി വിദ്യാഭ്യാസം, മില്ലറ്റ് പ്രചാരണം, സാഹിത്യ പ്രവര്‍ത്തനങ്ങള്‍, സാമൂഹ്യ സേവനം, സ്കൂള്‍ കലാമേളകളിലെ വ്യത്യസ്തമായ അനൗണ്‍സ്മെന്റ്, മീഡിയ പ്രവര്‍ത്തനം, അധ്യാപനം തുടങ്ങി വിവിധ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. ബാംഗ്ലൂരിലെ സെന്റ് ജോസഫ്സ് യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എംഎല്‍എയും

ബാംഗ്ലൂര്‍ ഡെവലപ്മെന്റ് അതോറിറ്റി ചെയര്‍മാനുമായ എന്‍ എ ഹാരിസ് പുരസ്കാരം നല്കി. ‘ബാംഗ്ലൂരിനെ തിരിച്ചുപിടിക്കുക’ എന്ന മുദ്രാവാക്യവുമായി ഒരു മില്യണ്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന പീപ്പിള്‍സ് പ്ലാനറ്റിന്റെ പദ്ധതിയുടെ ഭാഗമായി നടന്ന ചടങ്ങിലാണ് പുരസ്കാര ദാനം നടത്തിയത്. അമിത്ത് ഹെഗ്ഡെ അധ്യക്ഷനായി. പ്രോജക്ട് ഹെഡ് ജയനി ബെന്‍ ഹെയിം, സിനിമാ നടന് ശ്രേയസ്, ആസിഫ് ബെയ്ഗ്, റിയ വര്‍മ്മ തുടങ്ങിയവര്‍ സംസാരിച്ചു. കേരള സര്‍ക്കാരിന്റെ വനമിത്ര പുരസ്കാരം, ദേശീയ ടീച്ചര്‍ ഇന്നവേഷന്‍ പുരസ്കാരം തുടങ്ങിവക്ക് അര്‍ഹനായിട്ടുണ്ട്.